പെട്രോള്‍ പമ്പിലെ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Posted on: 17 Aug 2015



പേരൂര്‍ക്കട: പെട്രോള്‍ പമ്പിലെ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. പേരൂര്‍ക്കട ആയുര്‍ക്കോണം ലക്ഷ്മി ഭവനില്‍ അശോകന്‍ (45) ആണ് അറസ്റ്റിലായത്. കുടപ്പനക്കുന്നിലെ ഇന്ത്യന്‍ ഓയില്‍ പമ്പിലെ ജീവനക്കാരനും വിതുര സ്വദേശിയുമായ രാജേന്ദ്രന്‍ നായര്‍ (55) ക്കാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ അശോകന്‍ ചില്ലറ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജേന്ദ്രന്‍ നായരുമായി തര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തിലെത്തുകയും രാജേന്ദ്രന്‍ നായരെ മര്‍ദിക്കുകയുമായിരുന്നു എന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് പമ്പിലെ കാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. അശോകനെ പിന്നീട് പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

More Citizen News - Thiruvananthapuram