സ്‌കൂള്‍ വളപ്പില്‍ നിന്ന മരം നിലംപൊത്തി; അപകടം ഒഴിവായി

Posted on: 17 Aug 2015പേരൂര്‍ക്കട: സ്‌കൂള്‍ വളപ്പില്‍ നിന്ന മരം നിലംപൊത്തിയത് പരിഭ്രാന്തി പരത്തി. കുടപ്പനക്കുന്ന് പഞ്ചായത്ത് ഓഫീസ് ജങ്ഷന് സമീപത്തെ ഒരു സ്‌കൂള്‍ വളപ്പില്‍ നിന്ന മരുതമരമാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ നിലംപതിച്ചത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന മരം പ്രധാന റോഡിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. ഏറെ വാഹനത്തിരക്കുള്ളതും കാല്‍നടയാത്രക്കാര്‍ നടന്നുപോകുന്നതുമായ റോഡിലേക്ക് മരം വീണുവെങ്കിലും അപകടമൊന്നുമുണ്ടായില്ല. പേരൂര്‍ക്കട പോലീസും ചെങ്കല്‍ചൂള സ്റ്റേഷന്‍ ഓഫീസര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും എത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗത തടസ്സം മാറ്റിയത്.

More Citizen News - Thiruvananthapuram