വിനായക ചതുര്‍ത്ഥി ഉത്സവം

Posted on: 17 Aug 2015ചിറയിന്‍കീഴ്: അഴൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ഉത്സവം 18 ന് നടക്കും. രാവിലെ 5ന് നിര്‍മ്മാല്യം, ഗണപതി ഹോമം. 12 ന് സമൂഹസദ്യ, അപ്പം മൂടല്‍, 6.15 ന് പുഷ്പാഭിഷേകം, സന്ധ്യാ ദീപാരാധന.

സി.പി.ഐ. പ്രചാരണ ജാഥ

ചിറയിന്‍കീഴ്:
വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ സി.പി.ഐ. കിഴുവിലം ലോക്കല്‍ കമ്മിറ്റി പ്രചാരണ ജാഥ നടത്തി. കുന്നില്‍ അജിയുടെ അധ്യക്ഷതയില്‍ വി.ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സമാപനം മനോജ് ബി.ഇടമന ഉദ്ഘാടനം ചെയ്തു. കോരാണി വിജു, കവിത സന്തോഷ്, തിനവിള സുര്‍ജിത്, എം.അനില്‍, ഇ.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍

ചിറയിന്‍കീഴ്:
കാട്ടുമുറാക്കല്‍ ജമാഅത്ത് ഹാള്‍ നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളായി ആറ്റിനാട് എ. റഷീദ്(ചെയര്‍മാന്‍), അബ്ദുല്‍ ഗഫൂര്‍(വൈസ് ചെയര്‍മാന്‍), നൗഷാദ് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram