ഭാഗവത സപ്താഹ യജ്ഞം

Posted on: 15 Aug 2015തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാവുകളും, കുളങ്ങളും സംരക്ഷിച്ചാല്‍ മാത്രമേ പ്രദേശത്തിന് അഭിവൃദ്ധി ഉണ്ടാവുകയുള്ളൂവെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ അഭിപ്രായപ്പെട്ടു.
നെടുങ്കാട് പള്ളിത്താനം മണ്ണടി ഭഗവതി മഹാദേവര്‍ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷേത്ര പ്രസിഡന്റ് പി.രാജശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ യജ്ഞാചാര്യന്‍ മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരി, സെക്രട്ടറി എല്‍.വി.ശ്രീകുമാര്‍, കൗണ്‍സിലര്‍ എസ്.പുഷ്പലത, കരയോഗം പ്രസിഡന്റ് ഉപേന്ദ്രന്‍ നായര്‍, ബി.ജെ.പി. നേതാവ് കരമന ജയന്‍, കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആനത്താനം രാധാകൃഷ്ണന്‍, കണ്‍വീനര്‍ എന്‍.ശെല്‍വകുമാരന്‍ നായര്‍, അഡ്വ. കൃഷ്ണന്‍ നായര്‍, ഭാരത് ശശിധരന്‍ നായര്‍, സുലേഖാ കുറുപ്പ് (കവയിത്രി), പി.ബിജുകുമാര്‍, എസ്.ദേവകുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram