കെ.നാഗേന്ദ്ര പ്രഭു അനുസ്മരണം

Posted on: 15 Aug 2015തിരുവനന്തപുരം: ഗൗഡ സാരസ്വത ബ്രാഹ്മണരുടെ നേതാവായിരുന്ന കെ.നാഗേന്ദ്ര പ്രഭുവിന്റെ 125-ാമത് ജന്മദിനാഘോഷവും അനുസ്മരണവും ശനിയാഴ്ച നടക്കും. തിരുവനന്തപുരം ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭയും, കെ.നാഗേന്ദ്ര പ്രഭു ഫൗണ്ടേഷനും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിനടുത്തുള്ള നരസിംഹ വിലാസം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജി.എസ്.ബി. മഹാസഭ പ്രസിഡന്റ് അഡ്വ. കെ.ജി.മോഹന്‍ദാസ് പൈ അധ്യക്ഷത വഹിക്കും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.ഗോപിനാഥ പ്രഭു അനുസ്മരണ പ്രഭാഷണം നടത്തും.

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

തിരുവനന്തപുരം:
കേരള സര്‍ക്കാരിന്റെ ഓണാഘോഷം 2015-ന്റെ ഭാഗമായി ശ്രീവരാഹം കുളവും പരിസരവും കേന്ദ്രമായുള്ള ഓണാഘോഷ കമ്മിറ്റി സ്വാഗതസംഘം ഓഫീസ്, രക്ഷാധികാരികളും കൗണ്‍സിലര്‍മാരുമായ പി.എസ്.നായര്‍, ഉദയലക്ഷ്മി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ചെയര്‍മാന്‍ പി.പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.വിജയകുമാര്‍ പങ്കെടുത്തു.
ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം മത്സരം, കോലം, രംഗോലി, ചിത്രരചന, ലളിതഗാനം, നാടന്‍ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വിശ്വകര്‍മസഭ ചെമ്പഴന്തി യൂണിറ്റ്

തിരുവനന്തപുരം:
കേരള വിശ്വകര്‍മസഭ ചെമ്പഴന്തി ശാഖയും വാര്‍ഷിക സമ്മേളനവും തിരഞ്ഞെടുപ്പും ശാഖാ പ്രസിഡന്റ് ജി.വെങ്കിടേശന്റെ അധ്യക്ഷതയില്‍ കൂടി. എം.എ.വാഹിദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: ജി.വെങ്കിടേശന്‍ (പ്രസിഡന്റ്), പി.വിക്രമന്‍ (സെക്രട്ടറി), കെ.രാജരത്തിനം (ഖജാന്‍ജി).

വൈദ്യുതി മുടങ്ങും

തിരുവനന്തപുരം:
കേശവദാസപുരം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ഗൗരീശപട്ടം, മുളവന, ആദര്‍ശ് നഗര്‍, കോട്ടറ ലെയ്ന്‍ എന്നീ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

തിരുവനന്തപുരം:
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.എം.എസ്.യു.ടി. ആശുപത്രിയും വള്ളക്കടവ് മുസ്ലിം ജമാ-അത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് വള്ളക്കടവ് മുസ്ലിം ജമാ-അത്ത് മദ്രസ്സാ 1-ാം നമ്പര്‍ ഹാളില്‍ െവച്ച് ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ്.

More Citizen News - Thiruvananthapuram