ഭാഗവതജ്ഞാനയജ്ഞം സമാപിച്ചു

Posted on: 15 Aug 2015തിരുവനന്തപുരം: അഭേദാശ്രമത്തില്‍ ഒരാഴ്ചയായി നടന്നിരുന്ന നൊച്ചൂര്‍ വെങ്കിട്ടരാമന്റെ ഭാഗവതജ്ഞാനയജ്ഞം സമാപിച്ചു. ആശ്രമം ജനറല്‍ സെക്രട്ടറി എന്‍.എസ്.കെ.നായര്‍ യജ്ഞാചാര്യനെ ഉപഹാരം നല്‍കി ആദരിച്ചു.

വിനായക ചതുര്‍ഥി

തിരുവനന്തപുരം:
നേമം മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. 17 ന് രാവിലെ 6.30 ന് മഹാഗണപതിഹോമം, 7.30 ന് പ്രഭാതഭക്ഷണം, 8 ന് അഹോരാത്ര രാമായണ പാരായണം. 10 ന് മുഖമണ്ഡപ ഉദ്ഘാടനം, 12 ന് സമൂഹസദ്യ. 18 ന് രാവിലെ 8 ന് പ്രഭാതഭക്ഷണം. 12 ന് സമൂഹസദ്യ 5.30 ന് നാദസ്വരക്കച്ചേരി 7 ന് ഭജന.

തിരുവനന്തപുരം:
കമലേശ്വരം ആര്യന്‍കുഴി പണയില്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ആഘോഷം ചൊവ്വാഴ്ച നടക്കും. രാവിലെ ഗണപതിഹോമം, ഭഗവതിപൂജ, നിത്യപൂജകള്‍ക്ക് ശേഷം വൈകീട്ട് വിശേഷാല്‍ ദീപാരാധനയും പുഷ്പാഭിഷേകവും അപ്പംമൂടലും ഉണ്ടാകും.


വെട്ടുതുറ:
കഠിനംകുളം മേജര്‍ ദേവസ്വം മഹാദേവ ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ആഘോഷം ചൊവ്വാഴ്ച വെളുപ്പിനുള്ള മറ്റ് ക്ഷേത്ര ചടങ്ങുകള്‍ക്കുശേഷം ക്ഷേത്രമേല്‍ശാന്തിമാരുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമവും മറ്റ് പൂജകളും നടത്തും.


വെട്ടുതുറ:
ചാന്നാങ്കര ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ രാമായണ പാരായണത്തിന്റെ സമാപനദിവസമായ 16 ന് ക്ഷേത്രപൂജകള്‍ക്കുപുറമേ രാവിലെ 6 ന് ഗണപതിഹോമം, വൈകുന്നേരം 5 ന് രാമായണ പാരായണം, രാത്രി 7 ന് ഭഗവതിസേവ, രാത്രി 8.30 ന് ശ്രീരാമപട്ടാഭിഷേകം. ക്ഷേത്രമേല്‍ശാന്തി ഹരിഗോവിന്ദത്തില്‍ ഗണപതിപോറ്റിയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടും. വിനായക ചതുര്‍ഥി ദിവസമായ 18 ന് രാവിലെ ഗണേശപൂജയും, 8.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമവും തുടര്‍ന്ന് മറ്റ് പൂജകളും നടത്തപ്പെടുമെന്ന് സെക്രട്ടറി ഭാസ്‌കരന്‍ നായര്‍ അറിയിച്ചു.
ലക്ഷാര്‍ച്ചന

തിരുവനന്തപുരം:
പേരൂര്‍ക്കട മണ്ണാംമൂല ഇടയ്ക്കുളം ഭഗവതിക്ഷേത്രത്തില്‍ 17 ചിങ്ങം ഒന്ന് തിങ്കളാഴ്ച ലക്ഷാര്‍ച്ചനയും കുടുംബസൗഭാഗ്യ പൂജയും നടക്കും.


വെട്ടുതുറ:
കൊല്ലംകോണം മണ്ണടി ഭഗവതി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നിന് 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം. രാവിലെ 9 ന് സമൂഹലക്ഷാര്‍ച്ചന. ഉച്ചയ്ക്ക് 1ന് അന്നദാനം വൈകുന്നേരം ദുര്‍ഗാദേവിക്കു കുങ്കുമാഭിഷേകം ഭദ്രാദേവിക്ക് മഞ്ഞളഭിഷേകം. ഭദ്രാദേവിക്ക് മഞ്ഞളഭിഷേകം ക്ഷേത്രതന്ത്രി നെല്ലിയോട് വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തും.


ആനയറ:
കല്ലുംമൂട് പോറ്റിവളാകം മഹാവിഷ്ണു ക്ഷേത്രത്തില്‍ ചിങ്ങം ഒന്നിന് നിറപുത്തിരി, നിറപറ എന്നിവയുണ്ടാകും. 2 ന് വിനായക ചതുര്‍ഥി (കൂട്ടഗണപതിഹോമം). 11 ന് തിരുവോണനാളിന് പ്രത്യേക പാല്‍പ്പായസം, മഞ്ഞക്കോടി ചാര്‍ത്തല്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര സെക്രട്ടറി അറിയിച്ചു.

പാല്‍പ്പായസ പൊങ്കാല


തിരുവനന്തപുരം:
പാല്‍ക്കുളങ്ങര ചെറിയ ഉദ്ദേശ്വരം മഹാവിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 5 ന് പാല്‍പ്പായസ പൊങ്കാല നടക്കും.

നിറപുത്തിരി


തിരുവനന്തപുരം:
ശാസ്തമംഗലം ബ്രഹ്മപുരം മഹാലക്ഷ്മി പ്രത്യുംഗിരാദേവി ക്ഷേത്രത്തില്‍ നിറപുത്തിരി ആഘോഷം ഞായറാഴ്ച നടക്കും. രാവിലെ 6.23നു മേല്‍ 8.23 നകം പൂരം നക്ഷത്രത്തില്‍ ക്ഷേത്രതന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തിലാണ് നിറപുത്തിരി നടക്കുക.

More Citizen News - Thiruvananthapuram