പാറയ്ക്കരവെട്ട ക്ഷേത്രത്തില്‍ അഹോരാത്ര രാമായണ പാരായണം

Posted on: 15 Aug 2015ചേരപ്പള്ളി: പറണ്ടോട് കീഴ്പാലൂര്‍ പാറയ്ക്കരവെട്ട ആയിരവല്ലി ക്ഷേത്രത്തില്‍ അഹോരാത്ര രാമായണ പാരായണം നടത്തുന്നു. 16ന് രാവിലെ 6ന് ഗണപതി ഹോമത്തിന് ശേഷം ഇറയംകോട് വിക്രമന്‍ നായരുടെ മുഖ്യകാര്‍മികത്വത്തില്‍ അഹോരാത്ര രാമായണ പാരായണം. 17ന് രാവിലെ 4ന് പട്ടാഭിഷേകം. രാവിലെ 6 മുതല്‍ ചിങ്ങമാസ പ്രത്യേക പൂജ. 18ന് വിനായക ചതുര്‍ഥിയോടനുബന്ധിച്ച് ഗണപതിഹോമവും പ്രത്യേക പൂജകളും.

സീറ്റൊഴിവ്

തിരുവനന്തപുരം:
ആര്യനാട് സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ പട്ടികജാതി/പട്ടിക ഗോത്രവര്‍ഗ്ഗ വിഭാഗം ട്രെയിനികള്‍ക്ക് പ്ലംബര്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, പെയിന്റര്‍ ജനറല്‍ ട്രേഡുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള ട്രെയിനികള്‍ രക്ഷാകര്‍ത്താവിനോടൊപ്പം ടി.സി., ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകാണം.

കുടുംബശ്രീ വാര്‍ഷികം

മന്നൂര്‍ക്കോണം:
മരുതുംമൂട് മാതാ കുടുംബശ്രീയുടെ വാര്‍ഷികം ആഘോഷിച്ചു. സജിതയുടെ അധ്യക്ഷതയില്‍ നടന്ന യോഗം വാര്‍ഡ് മെമ്പര്‍ റെജിബന്നറ്റ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വിനോദിനി മുഖ്യപ്രഭാഷണം നടത്തി. ശ്രീകല, പ്രഭാകുമാരി, പ്രസന്ന, സരോജിനി, മനോഹരി, രജനി, ഉമൈബാന്‍ ബീവി, ബിന്ദു എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram