പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എത്തി

Posted on: 15 Aug 2015ചേരപ്പള്ളി: ചേരപ്പള്ളി ശിവശക്തി ക്ഷേത്രം, അണയ്ക്കര ധര്‍മശാസ്താ ക്ഷേത്രം, കോട്ടയ്ക്കകം തേക്കിന്‍കാല മഹാവിഷ്ണു ക്ഷേത്രം, കോട്ടയ്ക്കകം വലിയ കട്ടയ്ക്കാല്‍ മഹാദേവര്‍ ക്ഷേത്രം, ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബലിതര്‍പ്പണ ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ചേരപ്പള്ളി ശിവശക്തി ക്ഷേത്രത്തില്‍ ക്ഷേത്ര തന്ത്രി ചന്ദ്രമോഹനരും, മേല്‍ശാന്തി പ്രവീണ്‍ പോറ്റിയും കാര്‍മികത്വം വഹിച്ചു. അണയ്ക്കര ധര്‍മശാസ്താ ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തിന് ക്ഷേത്രകാര്യദര്‍ശി ജി.സുരേന്ദ്രന്‍ ആശാരി കാര്‍മികത്വം വഹിച്ചു. കോട്ടയ്ക്കകം തേക്കിന്‍കാല മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം കരമനയാറ്റിന്‍ തീരത്ത് നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി അജിന്‍ ഹരിപ്പാട് മുഖ്യകാര്‍മികനായിരുന്നു.

More Citizen News - Thiruvananthapuram