വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു

Posted on: 15 Aug 2015വെമ്പായം: ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. കൊപ്പം അന്താരാഷ്ട്ര നീന്തല്‍ കുളത്തിന് സമീപം വിഷ്ണുഭവനില്‍ അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്. അശോകനും കുടുംബവും ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അശോകന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ ജനല്‍പാളി കുത്തിത്തുറന്ന് ജനല്‍കമ്പി തകര്‍ത്ത് ഉള്ളില്‍ കയറിയ മോഷ്ടാക്കള്‍ അലമാര തുറന്ന് സാധനങ്ങള്‍ പുറത്തിടുകയും അലമാരയിലിരുന്ന വളയും പതിനായിരം രൂപയും കവരുകയായിരുന്നു. വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി.

More Citizen News - Thiruvananthapuram