ബി.ജെ.പി. പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Posted on: 15 Aug 2015മുദാക്കല്‍: ബി.ജെ.പി. പ്രവര്‍ത്തകര്‍ ബുധനാഴ്ച മുദാക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തെരുവു വിളക്കുകള്‍, ആശ്രയപദ്ധതി, പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യവിതരണം തുടങ്ങിയ പദ്ധതികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
പഞ്ചായത്തംഗം എസ്.ആര്‍. ബിപിന്‍ ഉദ്ഘാടനം ചെയ്തു. അയിലം ശശി, രതീഷ്, പൂവണത്തുംമൂട് ബിജു, പ്രേംകുമാര്‍, കോരാണി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. സമരക്കാര്‍ കമ്മിറ്റി ഹാളിലേക്ക് കടന്നത് വാക്കേറ്റത്തിനിടയാക്കി. അല്പനേരം കമ്മിറ്റി തടസ്സപ്പെടുകയും ചെയ്തു.

More Citizen News - Thiruvananthapuram