ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

Posted on: 15 Aug 2015പോത്തന്‍കോട്: .ഇടത്താട് ജങ്ഷന് സമീപം ശിവസേനയുടെ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അരിയോട്ടുകോണം പട്ടാരി സ്വദേശി ദിലീപിനാണ് പരിക്കേറ്റത്. രാത്രി ഏഴര മണിക്കായിരുന്നു സംഭവം. പോത്തന്‍കോട്ട് നിന്ന് അരിയോട്ടുകോണം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയില്‍ നിന്ന് വന്ന ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ രാധാകൃഷ്ണനെയും ദിലീപിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

More Citizen News - Thiruvananthapuram