കുറ്റൂര്‍ കടവില്‍ ബലിതര്‍പ്പണം

Posted on: 15 Aug 2015വെഞ്ഞാറമൂട്: വാമനപുരം കുററൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രക്കടവില്‍ നൂറുകണക്കിന് ഭക്തര്‍ ബലിതര്‍പ്പണം നടത്തി പുണ്യം നേടി. രാവിലെ 5 മണി മുതല്‍ തന്നെ ക്ഷേത്രക്കടവില്‍ ബലികര്‍മങ്ങള്‍ ആരംഭിച്ചു.
ബലികര്‍മങ്ങള്‍ നടത്താന്‍ പ്രത്യേക മൈതാനവും സജ്ജമാക്കിയിരുന്നു. വൈക്കം തെക്കേടത്തുമഠം സോമന്‍ തന്ത്രി മുഖ്യകാര്‍മികത്വം വഹിച്ചു.
തിലഹവന പൂജയും നടന്നു. പൂജകള്‍ക്ക് പ്രകാശന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.

More Citizen News - Thiruvananthapuram