എസ്.എഫ്.ഐ.യുടേത് കുപ്രചാരണമെന്ന് എ.ഐ.എസ്.എഫ്.

Posted on: 15 Aug 2015കിളിമാനൂര്‍: സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് വിദ്യാര്‍ഥി സംഘടനകളുമായി എ.ഐ.എസ്.എഫ്. രഹസ്യമുന്നണിയുണ്ടാക്കിയെന്നത് എസ്.എഫ്.ഐ.യുടെ കുപ്രചാരണമാണെന്ന് എ.ഐ.എസ്.എഫ്. ജില്ലാ പ്രസിഡന്റ് അല്‍ജിഹാന്‍, സെക്രട്ടറി രാഹുല്‍രാജ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കിളിമാനൂരില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കെ.എസ്.യു., എ.ബി.വി.പി., കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടു എന്ന പ്രചാരണം എസ്.എഫ്.ഐ.യുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണ്. എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരെ സ്‌കൂളില്‍ കയറി മര്‍ദിക്കുന്ന എസ്.എഫ്.ഐ. നിലപാടിനെ ചോദ്യം ചെയ്തതിലുള്ള പ്രതികാരമായി എസ്.എഫ്.ഐ. ഏരിയാ നേതൃത്വം നവമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും കുപ്രചാരണം നടത്തുകയാണെന്ന് എ.ഐ.എസ്.എഫ്. ആരോപിച്ചു.

More Citizen News - Thiruvananthapuram