വിധവയുടെ വീടിന്റെ ഗേറ്റ് തകര്‍ത്തതായി പരാതി

Posted on: 15 Aug 2015കല്ലറ: ഒറ്റയ്ക്ക് താമസിക്കുന്ന വിധവയുടെ വീടിന്റെ ഗേറ്റ് തകര്‍ത്തതായി പരാതി. കല്ലറ പാകിസ്താന്‍മുക്ക് സുരേഷ്ഭവനില്‍ മൈഥിലി അമ്മയുടെ വീടിനു മുന്‍വശത്തെ ഗേറ്റാണ് കഴിഞ്ഞദിവസം തകര്‍ത്തത്.
ആരോഗ്യവകുപ്പ് മുന്‍ ജീവനക്കാരിയായ മൈഥിലി അമ്മയുടെ ഏക മകന്‍ പട്ടാളത്തിലാണ്. പ്രധാന റോഡില്‍നിന്ന് ഇവരുടെ വീട്ടിലേക്കുള്ള നടവഴിയുടെ മുന്‍വശത്തായി കഴിഞ്ഞദിവസം സ്ഥാപിച്ച ഗേറ്റാണ് തകര്‍ത്തത്.
ഗേറ്റ് തകര്‍ത്തവര്‍ മൈഥിലിയമ്മയെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് പാങ്ങോട് പോലീസിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

More Citizen News - Thiruvananthapuram