പിതൃപൂജയ്ക്ക് ആയിരങ്ങള്‍

Posted on: 15 Aug 2015ആറ്റിങ്ങല്‍: കര്‍ക്കടക വാവുദിനത്തില്‍ പിതൃപൂജകള്‍ക്കും ബലിതര്‍പ്പണത്തിനും ക്ഷേത്രങ്ങളില്‍ ആയിരങ്ങളെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തുടങ്ങിയ ചടങ്ങുകള്‍ ഉച്ചയോടെ അവസാനിച്ചു. വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രങ്ങളില്‍ നടത്തിയിരുന്നത്. സ്ത്രീകളാണ് ക്ഷേത്രങ്ങളില്‍ ബലിയിടാനെത്തിയവരിലധികവും.
ആറ്റിങ്ങല്‍ പൂവന്‍പാറ ദേവീക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിന് പുലര്‍ച്ചെ തന്നെ വന്‍ തിരക്കായിരുന്നു. ഒരു ഘട്ടത്തില്‍ വരി ദേശീയപാതയില്‍ ഒരു കിലോമീറ്ററോളം നീണ്ടു. ക്ഷേത്രത്തില്‍ പിതൃപൂജകള്‍ക്ക് ശേഷം വാമനപുരം ആറിലായിരുന്നു തര്‍പ്പണം. നിരവധി ആചാര്യന്മാര്‍ ചേര്‍ന്നാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
ആറ്റിങ്ങല്‍ ആവണിപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 12 വരെ ബലിതര്‍പ്പണവും പിതൃപൂജകളും നടന്നു.
അവനവഞ്ചേരി മൂത്തേടത്ത് ഭഗവതീക്ഷേത്രത്തില്‍ ആറാട്ടുകടവില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ക്കും ഹോമത്തിനും സൗകര്യമൊരുക്കിയിരുന്നു. ആയിരത്തിലധികം പേര്‍ ഇവിടെ ബലിതര്‍പ്പണം നടത്തി.
അയിലം ശിവക്ഷേത്രത്തില്‍ ആറാട്ടുകടവില്‍ ബലി തര്‍പ്പണത്തിന് സൗകര്യമൊരുക്കിയിരുന്നു. രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ ബലിതര്‍പ്പണം നടന്നു.
തോന്നയ്ക്കല്‍ കുടവൂര്‍ മഹാദേവര്‍ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മൂലയില്‍ ബലിക്കടവില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ നടന്നു.
ആറ്റിങ്ങല്‍ കുഴിമണ്‍കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കിയിരുന്നു. വെളുപ്പിന് നാലുമണി മുതല്‍ ചടങ്ങുകള്‍ തുടങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ സമാപിച്ചു.

More Citizen News - Thiruvananthapuram