എന്‍േഡാവ്‌മെന്റ് വിതരണം

Posted on: 15 Aug 2015നെയ്യാറ്റിന്‍കര: ഉന്നത പദവികളിലെത്തണമെങ്കില്‍ പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം കരസ്ഥമാക്കാന്‍ കഴിയണമെന്ന് ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ അഭിപ്രായപ്പെട്ടു. കോട്ടുകാല്‍ കളത്തില്‍ സ്മാരക എന്‍.എസ്.എസ്. കരയോഗം സംഘടിപ്പിച്ച എന്‍ഡോവ്‌മെന്റ് വിതരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുയോഗം എസ്.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്
സി.പരമേശ്വരന്‍ നായര്‍ അദ്ധ്യക്ഷനായി. വെണ്‍പകല്‍ കുഞ്ഞുകൃഷ്ണപിള്ള, തിരുപുറം ശശികുമാരന്‍ നായര്‍, എസ്.എസ്.ഗോപകുമാര്‍, ടി.പദ്മകുമാരി, രമ്യ ജി.ആര്‍., സി.പി.അനില്‍കുമാര്‍, എ.സന്തോഷ് കുമാര്‍, എസ്.സുരേഷ് ബാബു, എന്‍.ഗിരീശന്‍, കെ.വാസുദേവന്‍ നായര്‍,
ടി.കെ.അജയകുമാര്‍, കെ.ജി.ഗോപകുമാര്‍, എം.ബിനുകുമാര്‍ എന്നിവര്‍
പങ്കെടുത്തു.

More Citizen News - Thiruvananthapuram