പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനം

Posted on: 15 Aug 2015



തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ടെലികമ്മ്യൂണിക്കേഷന്റെ സംസ്ഥാന സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. പാലോട് രവി എം.എല്‍.എ., എ.ഡി.ജി.പി. ഡോ. ബി.സന്ധ്യ, ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി. രാഹുല്‍ ആര്‍.നായര്‍, ഡിവൈ.എസ്.പി.മാരായ എസ്.അനില്‍ കുമാര്‍, ജി.സതീഷ്, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.മണികണ്ഠന്‍ നായര്‍, എല്‍.ജി.ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സി.ജയചന്ദ്രന്‍ അധ്യക്ഷനായിരുന്നു. എസ്.അഷറഫ് സ്വാഗതവും ബി.പ്രേംചന്ദ് നന്ദിയും പറഞ്ഞു.

More Citizen News - Thiruvananthapuram