ബാലരാമപുരം- വിഴിഞ്ഞം റോഡ് നന്നാക്കണം

Posted on: 15 Aug 2015ബാലരാമപുരം: ബാലരാമപുരം- വിഴിഞ്ഞം റോ!ഡില്‍ ബാലരാമപുരം മുതല്‍ ചാവടിനടവരെ ഭാഗം പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും ഇത് നന്നാക്കാന്‍ നടപടി വേണമെന്നും ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ അഡ്വ. വിന്‍സെന്റ് ഡി. പോള്‍ ആവശ്യപ്പെട്ടു.

പദയാത്ര നടത്തി

ബാലരാമപുരം:
കരമന- കളിയിക്കാവിള ദേശീയ പാതവികസനത്തിന്റെ രണ്ടാംഘട്ടം പ്രവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള വികസനം ഉടന്‍ നടപ്പാക്കണമെന്നും നഷ്ടപരിഹാരം ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ പദയാത്ര നടത്തി. സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം. നേമം ഏര്യാ സെക്രട്ടറി കല്ലിയൂര്‍ ശ്രീധരന്‍, േലായേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി അഡ്വ. എസ്.കെ. പ്രമോദ്, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.എ. റഹിം, സെക്രട്ടറി വി. മോഹന്‍ദാസ്, വി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയായിരുന്നു പദയാത്ര.

ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം

ബാലരാമപുരം:
ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ശ്രീകൃഷ്ണപുരം മണ്ഡലം സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: രതീഷ് ബാബു (രക്ഷാധികാരി), എ. അശോക് കുമാര്‍ (അധ്യക്ഷന്‍), ഹരികുമാര്‍ (ഉപാധ്യക്ഷന്‍),
രാഹുല്‍ അരുവാക്കോട് (ആഘോഷ് പ്രമുഖ്).

More Citizen News - Thiruvananthapuram