വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

Posted on: 15 Aug 2015വിഴിഞ്ഞം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തയാളെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം മുല്ലൂര്‍ പന്തപ്ലാവിള വീട്ടില്‍ സന്തോഷ്‌കുമാര്‍ (34) ആണ് പിടിയിലായത്. രണ്ടര മാസം ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭഛിദ്രം ചെയ്യാന്‍ സന്തോഷ് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു വിഴിഞ്ഞം പോലീസ് അന്വേഷണം നടത്തിയത്.
ഇയാളുടെ ബന്ധുവീട്ടിലും മറ്റു പല സ്ഥലങ്ങളിലും വെച്ച് യുവതിയെ പീഡിപ്പിച്ചിട്ടുള്ളതായി തെളിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. വിദേശത്തേക്ക് കടക്കാന്‍ ചെന്നൈയില്‍ എത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram