കോഴോട് തോടിന്റെ കരയിടിച്ച് മണല്‍ വാരുന്നു

Posted on: 15 Aug 2015ബാലരാമപുരം: കോട്ടുകാല്‍ക്കോണം കോഴോട് തോടിന്റെ കരയിടിച്ച് വന്‍തോതില്‍ മണല്‍ വാരുന്നതായി പരാതി. ഇതുമൂലം പലയിടത്തും വലിയകുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്.
കോട്ടുകാല്‍ക്കോണം - താന്നിമൂട് റോഡില്‍ കോഴോട് പാലത്തിന്റെ വലതുഭാഗങ്ങളിലാണ് മണല്‍വാരല്‍ നടക്കുന്നത്. ഇതിനു സമീപം ധാരാളം വീടുകളുണ്ട്. തോട്ടില്‍ ഇപ്പോള്‍ വെള്ളം കുറവാണ്. മഴക്കാലത്ത് വെള്ളം നിറയുമ്പോള്‍ കരകളിലേക്ക് വെള്ളം കയറും. ഇതു സമീപത്തെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയാകും.
മണല്‍ വാരല്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram