പൊഴിക്കരയില്‍ പിതൃതര്‍പ്പണം

Posted on: 15 Aug 2015പൂവാര്‍: നെയ്യാറും അറബിക്കടലും സംഗമിക്കുന്ന പൂവാര്‍ പൊഴിക്കരയില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. വെള്ളിയാഴ്ച രാവിലെ മുതല്‍ നാല്പതോളം കര്‍മികളുടെ നേതൃത്വത്തിലാണ് പൊഴിക്കരയുടെ പല സ്ഥലങ്ങളിലായി പിതൃതര്‍പ്പണം തുടങ്ങിയത്. നെയ്യാറില്‍ കുളികഴിഞ്ഞ് കരയില്‍ ബലിയിട്ടശേഷം കടലിലാണ് ഇവിടെ തര്‍പ്പണം നടത്തുന്നത്. പൊഴിയൂരില്‍ നിന്ന് പൊഴിക്കരയില്‍ എത്താന്‍ സ്വകാര്യ വള്ളങ്ങളും ഒരുക്കിയിരുന്നു. കടലില്‍ ശക്തമായ തിരയുള്ളതിനാല്‍ പൂവാര്‍ പോലീസ് ശക്തമായ സുരക്ഷയും പൊഴിക്കരയില്‍ ഒരുക്കിയിരുന്നു. ആറ്റുപുറം, തോണിക്കടവ്, കോരുകാല്‍ക്കടവ്, തണ്ടളം നാഗരാജ ക്ഷേത്രക്കടവ്, അരുമാനൂര്‍ നയിനാര്‍ദേവ ക്ഷേത്രക്കടവ്, തിരുപുറം മഹാദേവ ക്ഷേത്രക്കടവ്, കല്ലുമുക്ക് എന്നിവിടങ്ങളിലും നൂറുകണക്കിന് ആളുകള്‍ പിതൃതര്‍പ്പണം നടത്തി.

More Citizen News - Thiruvananthapuram