ഫ്രാറ്റ് ലയന സമ്മേളനം നടത്തി

Posted on: 15 Aug 2015തിരുവനന്തപുരം: ഫ്രാറ്റിന്റെ ലയന സമ്മേളനവും 22-ാമത് അര്‍ധവാര്‍ഷികവും ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ നടത്തി. ആഗസ്ത് 12 എല്ലാ വര്‍ഷവും തലസ്ഥാന ജില്ലാ വികസന ദിനമായി ആചരിക്കുവാനും തീരുമാനിച്ചു. മേയര്‍ കെ.ചന്ദ്രിക അര്‍ധവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
റസിഡന്റ്‌സ് അസോസിയേഷനുകളുടെ അദാലത്ത് റസി. പാര്‍ലമെന്റ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. ട്രിഡ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍ റസി. പാര്‍ലമെന്റ് നയിച്ചു.
മഹാലയന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജനമൈത്രി പോലീസിങ്ങില്‍ പങ്കാളിയാവുക വഴി റസി. അസോസിയേഷനുകള്‍ ഉത്തരവാദപ്പെട്ട ഒരു ജനസേവന മേഖല തുറക്കുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാറ്റ് പ്രസിഡന്റ് പട്ടം ശശിധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം.എസ്. വേണുഗോപാല്‍, വര്‍ക്കിങ് പ്രസിഡന്റ് ടി.കെ.ഭാസ്‌കരപണിക്കര്‍, ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി മരുതംകുഴി സതീഷ് കുമാര്‍, ട്രഷറര്‍ സി.മനോഹരന്‍ നായര്‍, രക്ഷാധികാരികളായ വെണ്ണിക്കുളം ജോര്‍ജ് വര്‍ഗീസ്, പുഞ്ചക്കരി രവി, എന്‍.ബാബു, സുശീലാ ദേവി, സുഗന്ധി, വിക്രമന്‍നായര്‍, ക്യാപ്റ്റന്‍ രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram