സഹപാഠികളുടെ കൂട്ടായ്മയില്‍ ആമിനയ്‌ക്കൊരു പുതിയ വീട്‌

Posted on: 15 Aug 2015വെമ്പായം: കന്യാകുളങ്ങര ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സിലെ സീഡ് പോലീസിന്റെ നേതൃത്വത്തില്‍ അധ്യാപകരും പി.ടി.എ.യും കൈകോര്‍ത്തപ്പോള്‍ സ്‌കൂളിലെ 10-ാംക്ലാസ് വിദ്യാര്‍ഥിനി ആമിനയ്ക്കും കുടുംബത്തിനും വാസയോഗ്യമായ വീടൊരുങ്ങി
മഴയിലും കാറ്റിലുംപ്പെട്ടാണ് ആമിനയുടെ വീട് പാടെ തകര്‍ന്നടിഞ്ഞത്. തന്റെ വിഷമസ്ഥിതി മറ്റുള്ളവരെ അറിയിക്കാത്ത ആമിന പാഠപുസ്തകങ്ങളില്ലാതെ ക്ലാസില്‍ വരാന്‍ തുടങ്ങിയപ്പോള്‍ ക്ലാസ് അധ്യാപികയുടെ അന്വേഷണത്തിലാണ് നിര്‍ധനയായ ആമിനയ്ക്ക് ആരുടെയോ ഔദാര്യത്തില്‍ ലഭിച്ച പുസ്തകങ്ങളും മറ്റ് വീട്ടുപകരണങ്ങളും മഴയില്‍ നശിച്ച വിവരം അറിഞ്ഞത്. ആമിനയുടെ പിതാവ് അബ്ദുല്‍ റഹീം പണിയെടുക്കാനുള്ള ശാരീരിക ക്ഷമതയില്ലാത്ത സ്ഥിതിയിലും അമ്മ മാനസികാസ്വാസ്ഥ്യമുള്ള അവസ്ഥയിലുമാണ്. മറ്റ് മൂന്ന് സഹോദരങ്ങളെ നോക്കേണ്ടുന്ന ചുമതലകൂടി ആമിനയ്ക്കാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം മനസ്സിലാക്കിയ സീഡ് ക്ലബ്ബും സഹപാഠികളും അധ്യാപകരും കൈമെയ്യ് മറന്ന് കൂട്ടുകാരിക്ക് സഹായഹസ്തമൊരുക്കി. ഹെഡ്മാസ്റ്റര്‍ കെ.സിയാദിന്റെ നേതൃത്വത്തിലാണ് ആമിനയ്ക്കായി വീട് പണിതുനല്‍കി മാതൃകകാട്ടിയത്. ആമിനയുടെ വീടിനായി നിര്‍ധനയായ സഹപാഠിയുടെ കുടുംബത്തിന് കൂടുതല്‍ സഹായങ്ങള്‍ സുമനസ്സുകളില്‍ നിന്ന് ലഭിക്കാനുള്ള പ്രാര്‍ഥനയിലാണ് ആമിനയുടെ കൂട്ടുകാര്‍.

More Citizen News - Thiruvananthapuram