അയ്യങ്കാളി തുടങ്ങിവെച്ച പൊതുവിദ്യാഭ്യാസം കടുത്ത വെല്ലുവിളികള്‍ നേരിടുന്നു-കുട്ടി അഹമ്മദ്കുട്ടി

Posted on: 15 Aug 2015തിരുവനന്തപുരം: കേരളത്തില്‍ പിറന്നുവീഴുന്ന എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുവേണ്ടി പൊരുതുകയും പൊതുവിദ്യാലയം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുകയും ചെയ്ത നവോഥാന നായകന്‍ അയ്യങ്കാളിയുടെ സ്വപ്‌നങ്ങള്‍ ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്നത് ഈ കാലത്താണെന്ന് മുന്‍മന്ത്രി കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന നവോഥാന ശക്തി പ്രദര്‍ശനത്തിനോടനുബന്ധിച്ച് 'അയ്യങ്കാളിയും പൊതുവിദ്യാഭ്യാസവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ഷാജര്‍ഖാന്‍ വിഷയാവതരണം നടത്തി.
പ്രൊഫ. എന്‍.സി.ഹരിദാസ് അധ്യക്ഷത വഹിച്ചു. പി.പി.ഗോപി, കെ.ജയമോഹന്‍, പ്രദീപ്രാമന്‍, ഡോ. പ്രസന്നകുമാര്‍, എ.ഷൈജു, എം.എ.സൂസി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram