കരമന-കളിയിക്കാവിള റോ!ഡ്: ഭൂവുടമകളുടെ യോഗം 17 ന്

Posted on: 15 Aug 2015തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡ് വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് നേരത്തെ നിശ്ചയിച്ചതിനെക്കാളും ഗണ്യമായി വില കുറച്ച ജില്ലാ പര്‍ച്ചേസിങ് കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സെന്റിന് രണ്ട് ലക്ഷം രൂപ െവച്ചാണ് വില കുറച്ചത്. കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് ഈ തിരുമാനമെടുത്തത്.
17ന് ഭൂവുടമകളുടെ യോഗം വെടിവച്ചാന്‍കോവില്‍ രമ്യാ ഓഡിറ്റോറിയത്തില്‍ ചേരും. 20ന് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram