പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Posted on: 15 Aug 2015തിരുവനന്തപുരം : പതിനാറുവയസ്സുള്ള വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ യുവാവ് അറസ്റ്റില്‍. വലിയതുറ വേപ്പിന്‍മൂട് സ്വിവേജ്ഫാം പുല്‍ത്തോട്ടം ഗേറ്റിനടുത്ത് ടി.സി. 7/ 1414 ല്‍ ചന്തു എന്ന സതീഷിനെ (27) ആണ് പൂന്തുറ പോലീസ് അറസ്റ്റ്‌ചെയ്തത്. വാട്ട്‌സ്ആപ്പ് , ഫെയ്‌സ് ബുക്ക് തുടങ്ങിയവ വഴി പരിചയപ്പെട്ടാണ് ഇയാള്‍ പീഡനത്തിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ വഴി കോളേജിലോ, സ്‌കൂളിലോ പഠിക്കുന്ന കുട്ടികളെ പരിചയപ്പെട്ടശേഷം അവരെ കണ്ടെത്തി ഫോട്ടോയും ഫോണ്‍നമ്പരും വാങ്ങും. തുടര്‍ന്ന് കുട്ടികളെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പത്താം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ഇയാള്‍ ഇലക്ട്രീഷ്യനാണ്. പലപേരുകളിലാണ് കുട്ടികളെയും വീട്ടമ്മമാരെയും പരിചയപ്പെടുന്നത്. ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയ നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേണം ആരംഭിച്ചു. വീട്ടമ്മമാരടക്കം നിരവധി വിദ്യാര്‍ഥിനികള്‍ ഇയാളുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പൂന്തുറ സി.ഐ. എസ്.വൈ. സുരേഷ്, എസ്.ഐ.മാരായ സജിന്‍ ലൂയീസ്, ശ്രീധരന്‍, സി.പി.ഒ. ഹരീഷ്, അനില്‍, മിനു, ഷെറിന്‍, വനിതാ പോലീസ് ഓഫീസര്‍ പുഷ്‌ക്കല എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram