സ്വയംതൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: 15 Aug 2015തിരുവനന്തപുരം: സ്വദേശി ഗ്രാമവികസന കേന്ദ്രവും തണല്‍ സാംസ്‌കാരിക സമിതിയും സംയുക്തമായി വനിതകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. കുട നിര്‍മാണം, ആഭരണനിര്‍മാണം, ചന്ദനത്തിരി നിര്‍മാണം, മെഴുകുതിരി നിര്‍മാണം, പേപ്പര്‍ബാഗ് നിര്‍മാണം, കളിമണ്‍ ആഭരണം, പഴവര്‍ഗ സംസ്‌കരണം, കേക്ക് നിര്‍മാണം, എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണം, സോപ്പ് ഉത്പന്ന നിര്‍മാണം എന്നിവയിലാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറക്ടര്‍, സ്വദേശി ഗ്രാമവികസന കേന്ദ്രം കേശവദാസപുരം, തിരുവനന്തപുരം-4-ല്‍ ബന്ധപ്പെടണം. ഇ-മെയില്‍: Swadeshiselfemployment@gmail.com

More Citizen News - Thiruvananthapuram