മാതൃഭൂമി-സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പൊന്നോണം ആരോഗ്യ ക്വിസ് 17 മുതല്‍

Posted on: 15 Aug 2015തിരുവനന്തപുരം: മാതൃഭൂമിയും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും സംയുക്തമായി 'പൊന്നോണം' ആരോഗ്യ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ആഗസ്ത് 17 മുതല്‍ 23 വരെയാണ് മത്സരം. ഓരോ ദിവസവും മാതൃഭൂമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എസ്.എം.എസ്. ആയി അയയ്ക്കാം. STAR Space A or B or C എന്ന ഫോര്‍മാറ്റില്‍ 8156815666 എന്ന മൊബൈല്‍ നമ്പറിലാണ് ഉത്തരങ്ങള്‍ എസ്.എം.എസ്. ചെയ്യേണ്ടത്. ശരിയുത്തരങ്ങള്‍ അയയ്ക്കുന്നവരില്‍ നിന്ന് ഓരോ ദിവസവും രണ്ട് വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ഇവര്‍ക്ക് ഓരോ ഗ്രാമിന്റെ സ്വര്‍ണനാണയം വീതം സമ്മാനമായി നല്‍കും. ഏഴുദിവസവും ശരിയുത്തരം അയയ്ക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഒരു മെഗാവിജയിയെ തിരഞ്ഞെടുക്കും. മെഗാവിജയിക്ക് രണ്ട് ഗ്രാമിന്റെ സ്വര്‍ണനാണയം സമ്മാനമായി നല്‍കും. എല്ലാദിവസവും വൈകീട്ട് ആറ് മണിവരെയുള്ള എസ്.എം.എസുകള്‍ മാത്രമേ സ്വീകരിക്കൂ.

More Citizen News - Thiruvananthapuram