ചിറയിന്‍കീഴ് ജലോത്സവം 29ന്‌

Posted on: 15 Aug 2015ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ജലോത്സവം ആഗസ്ത് 27, 28, 29 തീയതികളില്‍ വാമനപുരം നദിയിലെ പുളിമൂട്ട് കടവില്‍ നടക്കും. ഇതിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപവത്കരണ യോഗം വി.ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് അധ്യക്ഷനായി. ആറ്റിങ്ങല്‍ സി.ഐ. എം.അനില്‍കുമാര്‍, പി.മണികണ്ഠന്‍, പുതുക്കരി പ്രസന്നന്‍, എസ്.വി.അനിലാല്‍, കെ.ശിശുപാലന്‍, പി.അപ്പുക്കുട്ടന്‍, വി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആനത്തലവട്ടം ആനന്ദന്‍ (മുഖ്യ രക്ഷാധികാരി), വി.ശശി എം.എല്‍.എ. (ചെയര്‍മാന്‍), ആര്‍.സുഭാഷ് (ജനറല്‍ കണ്‍വീനര്‍), വി.ആര്‍.വിനോദ് (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram