പേരൂര്‍ക്കട ആശുപത്രിയില്‍ ലേബര്‍റൂം പുതിയ കെട്ടിടത്തില്‍

Posted on: 15 Aug 2015പേരൂര്‍ക്കട: പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ലേബര്‍ റൂം പുതിയ ഒ.പി. ബ്ലോക്കിലേക്ക് ഉടന്‍ മാറ്റും. 45 ഓളം കിടക്കകള്‍ മാത്രമുള്ള പഴയ ലേബര്‍ റൂമില്‍ സൗകര്യങ്ങള്‍ കുറവായിരുന്നു. ഇവിടെനിന്ന് ലേബര്‍ റൂം മാറ്റാനുള്ള തീരുമാനം കഴിഞ്ഞ എച്ച്.എം.സി. യോഗത്തില്‍ കൈക്കൊണ്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സലിന്റെ അദ്ധ്യക്ഷതയില്‍ എച്ച്.എം.സി. അംഗങ്ങളായ മണ്ണാമ്മൂല രാജന്‍, ചാല സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പഴയ ബ്ലോക്കില്‍നിന്ന് പുതിയ ബ്ലോക്കിലേക്ക് സൗകര്യപ്രദമായ രീതിയില്‍ ഒരു വഴി തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ ഒ.പി.യിലെ ലേബര്‍ റൂമില്‍ 150 ലേറെ കിടക്കകളും വിശാലമായ സ്ഥലസൗകര്യവും ഉണ്ട്.

More Citizen News - Thiruvananthapuram