സീറ്റാ ഗാലക്‌സി ഏകദിന പഠന ക്യാമ്പ്‌

Posted on: 15 Aug 2015ആറ്റിങ്ങല്‍: തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടനയായ സീറ്റായുടെ യു.എ.ഇ. വിഭാഗം രൂപം നല്‍കിയ സീറ്റാ ഗാലക്‌സി ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന ഹോപ്പിന്റെ ഏകദിന ക്യാമ്പുകള്‍ക്ക് തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഹോപ്പ് വിദ്യാര്‍ഥികളുടെ ക്യാമ്പ് 15ന് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ നടക്കും.
കോട്ടയം, ഇടുക്കി ജില്ലകളുടെ ക്യാമ്പ് 22ന് തൊടുപുഴ ലയണ്‍സ് ക്ലബ് ഹാളിലും എറണാകുളം, തൃശൂര്‍ ജില്ലകളുടേത് സപ്തംബര്‍ 5ന് തൃശ്ശൂരിലും നടത്തും.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി പ്ലസ് ടു വരെ പഠനസഹായവും ഉപരിപഠനത്തിന് മാര്‍ഗനിര്‍ദേശവും നല്‍കുന്നതാണ് ഹെല്‍പ്പിങ് ഔട്ട്സ്റ്റാന്‍ഡിങ് പ്യൂപ്പിള്‍സ് ഇന്‍ എഡ്യൂക്കേഷന്‍ എന്ന ഹോപ്പ് പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ കുട്ടിയേയും മികച്ച പ്രൊഫഷണലായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cetagalaxtyrust.com എന്ന സൈറ്റ് സന്ദര്‍ശിക്കുക.

More Citizen News - Thiruvananthapuram