അധ്യാപകദിനം ആഘോഷിക്കും

Posted on: 15 Aug 2015തിരുവനന്തപുരം: അധ്യാപകദിനം സപ്തംബര്‍ 5ന് അധ്യാപക ഭവനില്‍ ആഘോഷിക്കാന്‍ കേരളാ റിട്ട. ടീച്ചേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹകസമിതി തീരുമാനിച്ചു
ഗുരുശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണം, മുതിര്‍ന്ന അധ്യാപകരെ ആദരിക്കല്‍, അധ്യാപകരിലെ കല-സാഹിത്യപ്രതിഭകളെ ആദരിക്കല്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അമ്പലത്തറ ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കല്ലട എന്‍.പി.പിള്ള, രക്ഷാധികാരികളായ കെ.രാധാകൃഷ്ണന്‍, കെ.ഒ.തോമസ്, എസ്.എ.വാഹിദ്, പി.കൊച്ചയ്യപ്പന്‍ ഉണ്ണിത്താന്‍, ട്രഷറര്‍ എം.സെയ്‌നലബ്ദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ആര്‍.ജനാര്‍ദ്ദനന്‍പിള്ള, എന്‍.ചന്ദ്രശേഖരന്‍ നായര്‍, സംസ്ഥാന സെക്രട്ടറിമാരായ ടി.മാര്‍ട്ടിന്‍, ഉമ്മന്നൂര്‍ തോമസ്, കെ.അച്യുതന്‍ നായര്‍, പി.രവീന്ദ്രന്‍, ആര്‍.ഉഷാകുമാരി, പ്രസന്ന ചന്ദ്രിക, വിഴിഞ്ഞം ഹനീഫ, ജി.രവീന്ദ്രന്‍ നായര്‍, ഡി.ആമോസ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram