സൗദി ആരോഗ്യമന്ത്രാലയത്തില്‍ ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂ

Posted on: 15 Aug 2015തിരുവനന്തപുരം: സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന്‍ കീഴില്‍ മക്ക റീജിയണില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഹോസ്​പിറ്റലുകളില്‍ നിയമനത്തിനായി കണ്‍സള്‍ട്ടന്റ്/ സ്‌പെഷ്യലിസ്റ്റ്/ റസിഡന്റ് ഡോക്ടര്‍മാരെ ആഗസ്ത് 17, 18 തീയതികളില്‍ ഡല്‍ഹിയിലും 20, 21 തീയതികളില്‍ ഹൈദരാബാദിലും ഒ.ഡി.ഇ.പി.സി. മുഖേന ഇന്റര്‍വ്യൂ ചെയ്യുന്നു. ആഗസ്ത് 15 നകം അപേക്ഷിക്കണം. ഫോണ്‍: 0471-2576314/19 വെബ്‌സൈറ്റ്: www.odepc.kerala.gov.in

നോട്ടറിമാര്‍

അഭിഭാഷകരായ ആര്‍.അനില്‍കുമാര്‍ (കൊച്ചി കോര്‍പ്പറേഷന്‍), കെ.മാധവന്‍ ഉണ്ണി (തൃശൂര്‍, തലപ്പള്ളി താലൂക്കുകള്‍), എ.വൈ.ജയരാജ് (പീരുമേട്), കുഞ്ഞാലിക്കുട്ടി കടക്കുളത്ത് (തിരൂരങ്ങാടി), കെ.മുഹമ്മദ് അബ്ദുള്‍ അസീസ് (കോഴിക്കോട് ജില്ല) എന്നിവരെ നോട്ടറിമാരായി പുനര്‍നിയമനം നല്‍കി.

ജൈവവൈവിധ്യ രജിസ്റ്റര്‍ പദ്ധതിയില്‍ ഒഴിവുകള്‍

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സമുദ്ര ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കല്‍ പദ്ധതിയില്‍ ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ജെയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം- 695011 വിലാസത്തില്‍ 24 വരെ സ്വീകരിക്കും. വെബ്‌സൈറ്റ്:
www.keralabiodiverstiy.org

വാക്-ഇന്‍-ഇന്റര്‍വ്യൂ

തിരുവനന്തപുരം അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക തസ്തികയിലേക്ക് 20ന് ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ വാക്-ഇന്‍- ഇന്റര്‍വ്യൂ നടക്കും. വിശദവിവരങ്ങള്‍: www.sctimst.ac.in
തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസിയില്‍ അഞ്ച് പാര്‍ട്ട്- ടൈം അധ്യാപകരുടെ കരാര്‍ നിയമനത്തിന് ആഗസ്ത് 24 രാവിലെ 11.30ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഫോണ്‍: 0471- 2459459.

അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഫ്രഞ്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിലവിലുള്ള ഒരു ഒഴിവില്‍ അതിഥി അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 19ന് രാവിലെ 11ന് ഓഫീസില്‍ നടത്തും.

താത്കാലിക ഒഴിവ്

വന ഗവേഷണ സ്ഥാപനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ആഗസ്ത് 24 തിങ്കളാഴ്ച രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ നിലമ്പൂര്‍ സബ്‌സെന്ററില്‍. വെബ്‌സൈറ്റ്:
www.kfri.res.in

More Citizen News - Thiruvananthapuram