ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 41 പേരെ സര്‍വകലാശാല ആദരിക്കുന്നു

Posted on: 15 Aug 2015തിരുവനന്തപുരം: കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ സര്‍വകലാശാല വിദ്യാര്‍ഥികളെയും അധ്യാപകരെയും ആദരിക്കുന്നു. ആഗസ്ത് 17ന് വൈകീട്ട് 5.30ന് സര്‍വകലാശാല സെനറ്റ് ഹാളിലാണ് അനുമോദനയോഗം. സര്‍വകലാശാലയിലെ 40 വിദ്യാര്‍ഥികള്‍ക്കും ഒരധ്യാപകനും ദേശീയ ഗെയിംസില്‍ മെഡല്‍ ലഭിച്ചിട്ടുണ്ട്.
പുരസ്‌കാരം മന്ത്രി കെ.ബാബു സമ്മാനിക്കും. തുടര്‍ന്ന് അന്‍വര്‍ സാദത്തും അഖിലാ ആനന്ദും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. പ്രവേശന പാസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ (അവധിദിവസങ്ങള്‍ ഉള്‍പ്പെടെ) നിന്നും സര്‍വകലാശാല ആസ്ഥാനത്തുള്ള പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ നിന്നും ലഭിക്കും.

More Citizen News - Thiruvananthapuram