ബാപ്പുജി ഗ്രന്ഥശാലയ്ക്ക് ഹാള്‍

Posted on: 15 Aug 2015പേരൂര്‍ക്കട: കെ.മുരളീധരന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാലയുടെ ഹാള്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സുബ്രഹ്മണ്യപിള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡി.പ്രവീണ്‍കുമാര്‍, ലോ അക്കാഡമി സെക്രട്ടറി നാരായണന്‍ നായര്‍, ബി.എസ്.എസ് അഖിലേന്ത്യാ സെക്രട്ടറി ഡോ. ബി.എസ്.ബാലചന്ദ്രന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി.ശ്രീകണ്ഠന്‍, കൗണ്‍സിലര്‍ സരസമ്മ, മണ്ണാമ്മൂല രാജന്‍, എം.മദനദേവന്‍ നായര്‍, ജി.വേണുഗോപാല്‍, ജി.രാജേന്ദ്രന്‍, സി.കമലാസനന്‍, മതിധരന്‍ ആശാന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram