അറപ്പുര ഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ഉത്സവം

Posted on: 14 Aug 2015വട്ടിയൂര്‍ക്കാവ്: അറപ്പുര ഗണപതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവവും, വിനായക ചതുര്‍ഥി ആഘോഷവും 16, 17, 18 തീയതികളില്‍ നടക്കും. 18നാണ് പൊങ്കാലയും, താലപ്പൊലി ഘോഷയാത്രയും. ഘോഷയാത്ര വട്ടിയൂര്‍ക്കാവ് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ക്ഷേത്ര സന്നിധിയിലെത്തിച്ചേരും.
ഒന്നാം ഉത്സവ ദിവസമായ 16ന് രാവിലെ 5.50ന് മഹാഗണപതിഹോമം, ഉച്ചയ്ക്ക് 12.30 മുതല്‍ അന്നദാനം, വൈകീട്ട് 7.00ന് സംഗീതക്കച്ചേരി. രണ്ടാം ഉത്സവ ദിവസമായ 17ന് രാവിലെ 5.15ന് പഞ്ചാമൃതാഭിഷേകം, 5.45ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9.00ന് നാഗരൂട്ട്, ഉച്ചയ്ക്ക് 12.30 മുതല്‍ അന്നദാനം. മൂന്നാം ഉത്സവ ദിവസമായ 18ന് രാവിലെ 5.50ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8.10ന് കൊഴുക്കട്ട പൊങ്കാല, 10ന് കലശാഭിഷേകം, കളഭാഭിഷേകം, 11.30ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 12.30 മുതല്‍ അന്നദാനം, വൈകീട്ട് 6.35ന് താലപ്പൊലി ഘോഷയാത്ര, രാത്രി 9.15 മുതല്‍ കരിമരുന്ന് പ്രയോഗം.

More Citizen News - Thiruvananthapuram