വിനായക ചതുര്‍ത്ഥി ഉത്സവം

Posted on: 14 Aug 2015കരകുളം: പതിയനാട് ഭദ്രകാളി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ഉത്സവവും രാമായണ പാരായണവും 16 മുതല്‍ 18 വരെ തീയതികളില്‍ നടക്കും. 16ന് രാവിലെ 8ന് രാമായണ പാരായണം. 17ന് രാവിലെ 5ന് രാമായണ പട്ടാഭിഷേകം. 18ന് രാവിലെ 5ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 8ന് സ്വയംവര ഹോമം.

പനയമുട്ടം: കോതകുളങ്ങര ചെമ്പന്‍കോട് ദേവീക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷം 18ന് രാവിലെ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെ നടക്കും.

ഫ്രണ്ട്‌സ് സ്റ്റഡി സെന്റര്‍ ഓണാഘോഷം 16ന്
നെടുമങ്ങാട്: സൗജന്യ പി.എസ്.സി. പരിശീലനകേന്ദ്രത്തിലെ ഓണാഘോഷം 16ന് നെടുമങ്ങാട് ബി.യു.പി.എസില്‍ നടക്കും. രാവിലെ 8ന് അത്തച്ചമയം, 9ന് ബി.ചക്രപാണി ഓണാഘോഷം ഉദ്ഘാടനം ചെയ്യും. 9.15ന് കലാകായിക മത്സരങ്ങള്‍, 1ന് ഓണസദ്യ, വടംവലി മത്സരം, 2.30ന് സാംസ്‌കാരിക സമ്മേളനവും സമ്മാനദാനവും.

പി.ടി.എ. പൊതുയോഗം
നെടുമങ്ങാട്: നെടുമങ്ങാട് ബി.യു.പി.എസ്. പി.ടി.എ. വാര്‍ഷിക പൊതുയോഗം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബി.എസ്.ബൈജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സുഭാഷിണി അമ്മ, കെ.ചിത്ര, എസ്.ജയകുമാര്‍, ഹെഡ്മാസ്റ്റര്‍ എം.ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എസ്.കുമാര്‍ (പ്രസി.), ബിഥു ജെ.എസ്. (വൈസ് പ്രസി.), ജലജ (എം.പി.ടി.എ. പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.

കര്‍ഷക ദിനാചരണം
നെടുമങ്ങാട്: നെടുമങ്ങാട് കൃഷിഭവന്റെ കര്‍ഷക ദിനാചരണം പൂവത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 17ന് രാവിലെ 9ന് പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കര്‍ഷകരെ ആദരിക്കലും പൂവത്തൂര്‍ എച്ച്.എസ്.എസിലെ പച്ചക്കറി കൃഷിത്തോട്ടം വിളവെടുപ്പും നടക്കും.

ഐ.ടി.ഐ.യില്‍ ക്ലാസുകള്‍ 17 മുതല്‍
ആര്യനാട്: ആര്യനാട് ഐ.ടി.ഐ.യില്‍ റഗുലര്‍ ക്ലാസുകള്‍ 17ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശനം നേടിയവര്‍ രക്ഷിതാക്കളുമായി എത്തണമെന്നും അറിയിച്ചു.

സൗണ്ട്‌സ് അസോസിയേഷന്‍ സമ്മേളനം
നെടുമങ്ങാട്: തിരുവനന്തപുരം സൗണ്ട്‌സ് അസോസിയേഷന്‍ നെടുമങ്ങാട് താലൂക്ക് സമ്മേളനം 16ന് രാവിലെ 9 മുതല്‍ നെടുമങ്ങാട് നികുഞ്ജം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് സമ്മേളനം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 10ന് ശബ്ദമലിനീകരണവും നിയന്ത്രണവും എന്ന വിഷയത്തില്‍ സെമിനാര്‍, വൈകുന്നേരം 3ന് പ്രകടനം, 5ന് പൊതുസമ്മേളനം ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്യും .

ഓണക്കിറ്റ് വിതരണം
നെടുമങ്ങാട് : പുല്ലമ്പാറ മാവേലി സ്റ്റോറില്‍ നടന്ന ബി.പി.എല്‍. ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ചുള്ളാളം രാജന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ശിവപ്രസാദ്, മോഹനന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതൃത്വപരിശീലന ക്യാമ്പ്
നെടുമങ്ങാട്: കോണ്‍ഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വപരിശീലന ക്യാമ്പ് ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.അര്‍ജുനന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വട്ടപ്പാറ ചന്ദ്രന്‍, കല്ലയം സുകു, അഡ്വ.തേക്കട അനില്‍കുമാര്‍, അഡ്വ.അരുണ്‍കുമാര്‍, അഡ്വ.എന്‍.ബാജി, മഹേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ കോട്ടാത്തല മോഹനന്‍ ക്ലാസെടുത്തു.

അധ്യാപക ഒഴിവ്
നെടുമങ്ങാട്: നെടുമങ്ങാട് ടെക്‌നിക്കല്‍ സ്‌കൂളില്‍ എച്ച്.എസ്. വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 19ന് രാവിലെ 11ന്.

പനയമുട്ടം -കൊച്ചുപാലോട് റോഡ് തകര്‍ന്നു
പനവൂര്‍: പനയമുട്ടം-കൊച്ചുപാലോട് റോഡ് തകര്‍ന്ന് കാല്‍നടയാത്ര പോലും ദുഷ്‌കരമായി. റോഡ് നവീകരണ പണികള്‍ പകുതി വഴിക്ക് ഉപേക്ഷിച്ചതോടെ കുഴിയും കുണ്ടുമായി റോഡ് മാറിയിരിക്കുകയാണ്. പനയമുട്ടം-കൊച്ചുപാലോട് ഭാഗത്തെ തെരുവ് വിളക്കുകളും കത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

അയ്യപ്പസേവാസംഘം
നെടുമങ്ങാട്:
അയ്യപ്പസേവാസംഘം ഏണിക്കര യൂണിറ്റ് താലൂക്ക് പ്രസിഡന്റ് കെ.സോമശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശ്രീകുമാര്‍ (പ്രസി.) , മുരളീധരന്‍ (വൈസ് പ്രസി.), പി.അനില്‍കുമാര്‍ (സെക്ര.), ബിജു (ജോ.സെക്ര.), വിശ്വംഭരന്‍നായര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram