ജപ്പാനില്‍നിന്നുള്ള സംഘം മാണിക്കല്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു

Posted on: 14 Aug 2015വെമ്പായം: ജപ്പാനിലെ പ്രസിദ്ധമായ നിഹോണ്‍ ഫ്ക്കുഷി യൂണിേവഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ മാണിക്കല്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു. 20 വര്‍ഷമായി കേരളത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന പ്രൊഫസര്‍ ചിചറോ സൈറ്റൊയുടെ നേതൃത്വത്തില്‍, വിദ്യാര്‍ഥികളായ ടോമോക്കോ കിഡ, യോഷിമി കൊസക്കി, ഇക്കുയോ, വിസുതാനി എന്നിവരാണ് പഞ്ചായത്തിന്റെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ എത്തിയത്.
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ്‌ െഡവലപ്‌മെന്റ് അംഗങ്ങളും സംഘത്തെ അനുഗമിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. ഇവിടെനിന്ന് സംഘം വെമ്പായം പുളിക്കക്കോണം ജലനിധി പദ്ധതി ഉദ്ഘാടനത്തില്‍ പങ്കെടുത്തു. പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളവും സന്ദര്‍ശിച്ചാണ് ജപ്പാനില്‍നിന്നുള്ള സംഘം മടങ്ങിയത്.

More Citizen News - Thiruvananthapuram