സഹായം നല്‍കി

Posted on: 14 Aug 2015ഇടവ: കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ഇടവ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ദിനം വിജയ്ദിനമായി ആചരിച്ചു. പനനിന്നവിള രാജേഷിന് ചികിത്സാസഹായമായി 5000 രൂപ ഭാരവാഹികള്‍ രാജേഷിന്റെ അമ്മ തങ്കമണിക്ക് കൈമാറി.

പൊതുയോഗം
ഇടവ:
കാപ്പില്‍ കിണറ്റുവിളാകം ഭദ്രാദേവി ക്ഷേത്രത്തിലെ വിശേഷാല്‍ പൊതുയോഗം 15ന് രാവിലെ 10ന് ക്ഷേത്രാങ്കണത്തില്‍ നടക്കും.

ഇടവ:
കാപ്പില്‍ പുളിനിന്നതില്‍ കുടുംബസമിതിയുടെ കുടുംബസംഗമവും വാര്‍ഷികയോഗവും 16ന് രാവിലെ 10ന് കാപ്പില്‍ എ.എസ്.നിവാസില്‍ നടക്കും.

വര്‍ക്കല:
പേരേറ്റില്‍ യുവകേരള ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ വാര്‍ഷികയോഗം 14ന് വൈകീട്ട് 4ന് ജ്ഞാനോദയം ഗ്രന്ഥശാലയില്‍ നടക്കും.

കുടുംബപൊതുയോഗം മാറ്റിവെച്ചു
വര്‍ക്കല:
കുരയ്ക്കണ്ണി തിനവിള ഭഗവതിക്ഷേത്രത്തില്‍ 16ന് രാവിലെ 10ന് നടത്താനിരുന്ന കുടുംബപൊതുയോഗം മാറ്റിവെച്ചതായി ട്രസ്റ്റ് പ്രസിഡന്റ് അറിയിച്ചു.

More Citizen News - Thiruvananthapuram