കാര്‍ഷികരംഗത്തിന് പുത്തനുണര്‍വായി നന്ദിയോട്ട് ജൈവമഹാസമ്മേളനം

Posted on: 14 Aug 2015പാലോട്: നന്ദിയോട്ട് നടന്ന ജൈവമഹാസമ്മേളനം കാര്‍ഷികരംഗത്തിന് പുത്തനുണര്‍വായി. വിഷരഹിത പച്ചക്കറികള്‍ നാട്ടില്‍ വ്യാപിപ്പിച്ചുകൊണ്ട് ഏറെ ജനശ്രദ്ധ നേടിയ നന്ദിയോട് കൃഷിഭവനാണ് ജൈവമഹാസമ്മേളനം സംഘടിപ്പിച്ചത്.
കൃഷി ആചാര്യന്‍ ആര്‍.ഹേലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം കര്‍ഷകര്‍ പങ്കെടുത്ത സമ്മേളനത്തില്‍ നടന്‍ ദേവന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എം.സുനില്‍കുമാര്‍, ഡോ. പീതാംബരന്‍, ശൈലജാ രാജീവന്‍, പി.എസ്. ബാജിലാല്‍, കെ.ജോതിഷ്‌കുമാര്‍, ജയകുമാര്‍, കാവ്യ എന്നിവര്‍ പ്രസംഗിച്ചു. വീട്ടമ്മമാര്‍ നടത്തിയ നാട്ടുപൂവ് പ്രദര്‍ശനം, അമ്മ മുറം എന്നീ പരിപാടികള്‍ ശ്രദ്ധേയമായി.

More Citizen News - Thiruvananthapuram