പി.കെ.തമ്പുപിള്ള അനുസ്മരണ സമ്മേളനം

Posted on: 14 Aug 2015വിതുര: മലയോരമേഖലയില്‍ തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ച് കമ്മ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കാളിയായ പി.കെ.തമ്പുപിള്ളയെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അനുസ്മരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധു, ഏരിയാ സെക്രട്ടറി എന്‍.ഷൗക്കത്തലി എന്നിവര്‍ രാവിലെ സ്മൃതികുടീരത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു. വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.വിനീഷ്‌കുമാര്‍ അധ്യക്ഷനായി. ഷാജി മാറ്റാപ്പളളി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ.്‌കെ.ആശാരി, ഏരിയാ സെക്രട്ടറി എന്‍.ഷൗക്കത്തലി, മുഹമ്മദ് റിയാസ്, പി.അയ്യപ്പന്‍പിള്ള, ജെ.വേലപ്പന്‍, ജി.അപ്പുക്കുട്ടന്‍കാണി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram