കുളപ്പടയില്‍ യുവജനപരേഡ്‌

Posted on: 14 Aug 2015ചേരപ്പള്ളി: അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ ഡി.വൈ.എഫ്.ഐ.യുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 15ന് വൈകുന്നേരം 5ന് കുളപ്പടയില്‍ യുവജന പരേഡ് നടത്തും. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പരേഡ് ഉദ്ഘാടനം ചെയ്യും.

കാരുണ്യ കുടുംബശ്രീ വാര്‍ഷികം
മന്നൂര്‍ക്കോണം:
ശാസ്താംപാറ കാരുണ്യ കുടുംബശ്രീയുടെ ഒമ്പതാം വാര്‍ഷികം നിര്‍മ്മലയുടെ അധ്യക്ഷതയില്‍ വാര്‍ഡ് അംഗം റെജിബന്നറ്റ് ഉദ്ഘാടനം ചെയ്തു. ഡി.സി.എസ്. ചെയര്‍പേഴ്‌സണ്‍ വിനോദിനി മുഖ്യാതിഥിയായിരുന്നു. ജാസ്മിന്‍ സുജ, സജിത, വിമല, ത്യാഗി, പുഷ്പ, മണി എന്നിവര്‍ സംസാരിച്ചു.

വലിയകളം ആശ്രയ കുടുംബശ്രീ വാര്‍ഷികം
ചേരപ്പള്ളി:
ഇറവൂര്‍ വലിയകളം ആശ്രയ കുടുംബശ്രീയുടെ മൂന്നാം വാര്‍ഷികം കുടുംബശ്രീ പ്രസിഡന്റ് ആതിരയുടെ അധ്യക്ഷതയില്‍ ഇറവൂര്‍ വാര്‍ഡ് അംഗം പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ തുളസി, രമ്യ, പത്മകുമാരി, രജിതകുമാരി, ലതകുമാരി, ശാന്തിനി, റാണി, പ്രിയാ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram