പുതുക്കുറിച്ചിയില്‍ അഞ്ച് പദ്ധതികള്‍ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു

Posted on: 14 Aug 2015തിരുവനന്തപുരം: പുതുക്കുറിച്ചി മത്സ്യഗ്രാമത്തില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന അഞ്ച് വികസന പദ്ധതികള്‍ക്ക് മന്ത്രി കെ.ബാബു തുടക്കം കുറിച്ചു. ആധുനിക ഫിഷ് ലാന്‍ഡിങ് സെന്റര്‍, പുതുക്കുറിച്ചി-ശാന്തിപുരം റോഡ്, വൈദ്യുതീകരണ പദ്ധതി എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും നെറ്റ് മെന്‍ഡിങ് യാര്‍ഡിന്റെയും മര്യനാട്ടെ ഫിഷ് ലാന്‍ഡിങ് സെന്ററിന്റെയും ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
ലേലഹാള്‍, മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ മുറി, വാഹന പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതുക്കുറിച്ചിയില്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. 78 ലക്ഷം രൂപയാണ് അടങ്കല്‍തുക. ഉദ്ഘാടനത്തെ തുടര്‍ന്ന് ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നടന്ന ആദ്യലേലത്തിലും മന്ത്രി പങ്കെടുത്തു.
ആറാട്ടുകടവ് മുതല്‍ ശാന്തിപുരം വരെയുള്ള 500 മീറ്റര്‍ റോഡും നബാര്‍ഡിന്റെ സഹായത്തോടെയാണ് നിര്‍മിച്ചത്. 50.50 ലക്ഷം രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിനിരുവശവും പതയോരങ്ങളും ഭിത്തിയും നിര്‍മിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സംയോജിത മത്സ്യഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി. മുഖേനയാണ് 10.46 ലക്ഷം രൂപയുടെ വൈദ്യുതീകരണ പദ്ധതി പുതുക്കുറിച്ചിയില്‍ നടപ്പാക്കിയത്. ആറാട്ടുമുക്ക് മുതല്‍ പൗരസമിതി ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ നീളത്തില്‍ 11 കെ.വി. ലൈനുകളും പോസ്റ്റ് ഓഫീസിനുസമീപം 100 കെ.വി. ട്രാന്‍സ്‌ഫോമറും സ്ഥാപിച്ചിട്ടുണ്ട്.
വി. ശശി എം.എല്‍.എ., കഠിനംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലീല ആന്റണി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെട്ടുറോഡ് വിജയന്‍, ജോളി പത്രോസ്, എസ്.ടി.വിജയരാജ്, േഡാ. കെ.അമ്പാടി, കെ.എം.ലതി, എം.രാജീവ്, എച്ച്.സലിം തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram