വര്‍ക്കല റെയില്‍വേ സ്റ്റേഷന് പ്രത്യേക പരിഗണന നല്‍കണം - എ.സമ്പത്ത് എം.പി.

Posted on: 14 Aug 2015ആറ്റിങ്ങല്‍: വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷന് റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രത്യേക പരിഗണന നല്‍കണമെന്ന് ഡോ. എ.സമ്പത്ത് എം.പി. കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭുവിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലവും വികസിച്ചുവരുന്ന അന്തര്‍ദ്ദേശീയ ടൂറിസ്റ്റ് കേന്ദ്രവുമെന്ന നിലയില്‍ വര്‍ക്കലയ്ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ റെയില്‍ മന്ത്രാലയം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വര്‍ക്കല റെയില്‍വേസ്റ്റേഷനെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും കഴിഞ്ഞ റെയില്‍ ബജറ്റുകളില്‍ അനുവദിച്ച ഇടവ, ശിവഗിരി റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി തുടങ്ങുന്നതിന് സംസ്ഥാനസര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തണമെന്നും സമ്പത്ത് ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram