ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന

Posted on: 14 Aug 2015ആറ്റിങ്ങല്‍: നഗരസഭാപരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയഭക്ഷണം പിടിച്ചെടുത്തു. പതിനാറിടങ്ങളിലാണ് പരിശോധന നടത്തിയത്. മിക്ക കടകളിലും ശുചിത്വക്കുറവ് കണ്ടെത്തി.
പരിശോധന നടത്തിയ ഹോട്ടലുകളുടെ അടുക്കളകള്‍ വൃത്തിയില്ലാത്തതാണെന്ന് പരിശോധക സംഘം വിലയിരുത്തി. ശുചിത്വമില്ലാതെയും ശീതീകരണ സംവിധാനങ്ങളില്ലാതെയും ബില്ലില്ലാതെയും സൂക്ഷിച്ചിരുന്ന കോഴിയിറച്ചി പിടിച്ചെടുത്തിട്ടുണ്ട്. കുറവുകള്‍ കണ്ടെത്തിയ കടകള്‍ക്ക് ഇവ പരിഹരിക്കാന്‍ സമയപരിധി കാട്ടി നോട്ടീസ് നല്കിയിട്ടുണ്ട്. പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ കടകള്‍ അടച്ചുപൂട്ടാന്‍ നടപടിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.

More Citizen News - Thiruvananthapuram