വര്‍ക്കലയില്‍ ഗതാഗതനിയന്ത്രണം

Posted on: 14 Aug 2015വര്‍ക്കല: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണത്തിനെത്തുന്നവരുടെ സൗകര്യത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി വര്‍ക്കലയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. 14ന് വൈകീട്ട് 5 വരെയാണ് ഗതാഗതനിയന്ത്രണം. കല്ലമ്പലം, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പാപനാശത്തേക്ക് വരുന്ന ബസ്സുകള്‍ വര്‍ക്കല, പുന്നമൂട്, കൈരളിനഗര്‍ വഴി ആല്‍ത്തറമൂട്ടിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെപ്പോകണം. ഇതുവഴി വരുന്ന ചെറിയ വാഹനങ്ങള്‍ വര്‍ക്കല ഗവ.ആശുപത്രി ജങ്ഷനിലെത്തി ആളിറക്കിയ ശേഷം പെരുംകുളം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പാരിപ്പള്ളി ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ പുന്നമൂട്, കൈരളി നഗര്‍ വഴി ആല്‍ത്തറമൂട്ടിലെത്തി മൈതാനം വഴി തിരികെപ്പോകണം. ഇടവ-കാപ്പില്‍ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ ഇടവ മൂന്നുമൂല വഴി ആല്‍ത്തറമൂട്ടിലെത്തി മൈതാനം വഴി തിരികെപ്പോകണം. ഈ വഴിവരുന്ന ചെറിയ വാഹനങ്ങല്‍ ഹെലിപ്പാടില്‍ പാര്‍ക്ക് ചെയ്യണം. പാരിപ്പള്ളി, കല്ലമ്പലം, കാപ്പില്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന സര്‍വീസ് ബസ്സുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ കൈരളി നഗറില്‍ ആളെ ഇറക്കിയശേഷം ഗസ്റ്റ്ഹൗസ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
വാവുബലിയോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ എട്ട് സി.ഐ. മാരുള്‍പ്പെടെ 650ഓളം പോലീസുകാരെ നിയോഗിച്ചു.പ്രധാന ഭാഗങ്ങളില്‍ മഫ്തിയിലും പോലീസുണ്ടാകും. പോലീസ് കണ്‍ട്രോള്‍ റൂമും എയ്ഡ്‌പോസ്റ്റുമുണ്ടാകും.സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പ്രധാനഭാഗങ്ങളിലെല്ലാം ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.സ്ഥാപിച്ചു. ലൈഫ്ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ്,ബോംബ് സ്‌ക്വാഡ്,മെഡിക്കല്‍ ടീം എന്നിവയുടെ സേവനമുണ്ടാകും. അനധികൃത കച്ചവടവും ഭിക്ഷാടനവും അനുവദിക്കില്ല. ഓട്ടോറിക്ഷയിലും മോട്ടോര്‍ സൈക്കിളിലും ഓവര്‍ലോഡ് കയറ്റി യാത്രചെയ്യുന്നത് കര്‍ശനമായി നിയന്ത്രിക്കുമെന്ന് വര്‍ക്കല സി.ഐ. ബി.വിനോദ് അറിയിച്ചു.
പാപനാശത്ത് സൗജന്യ മെഡിക്കല്‍ക്യാമ്പ്

വര്‍ക്കല:
കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് സേവാഭാരതിയുടെയും ശിവഗിരി എസ്.എന്‍.മെഡിക്കല്‍ മിഷന്‍ ആശുപത്രി ഹൃദയാലയത്തിന്റെയും നേതൃത്വത്തില്‍ ജനാര്‍ദനസ്വാമി ക്ഷേത്രത്തിന് സമീപം സൗജന്യമെഡിക്കല്‍ക്യാമ്പ് തുടങ്ങി. ശിവഗിരി എസ്.എന്‍.മെഡിക്കല്‍ മിഷന്‍ ആശുപത്രി മാനേജര്‍ സ്വാമി അമേയാനന്ദ ഉദ്ഘാടനം നിര്‍വഹിച്ചു.


60
സൗജന്യ ചുക്കുകാപ്പിയും സംഭാരവും

വര്‍ക്കല:
പാപനാശത്ത് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് എസ്.എന്‍.ഡി.പി. യൂത്ത്മൂവ്‌മെന്റ് ശിവഗിരി യൂണിയന്റെ നേതൃത്വത്തില്‍ സൗജന്യമായി ചുക്കുകാപ്പിയും സംഭാരവും വിതരണം ചെയ്യും.

More Citizen News - Thiruvananthapuram