വാഹനജാഥയ്ക്ക് സ്വീകരണം നല്‍കി

Posted on: 14 Aug 2015കടയ്ക്കാവൂര്‍: ട്രേഡ് യൂണിയന്‍ സംയുക്തസമിതിയുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 2ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായുള്ള ജില്ലാ വാഹനജാഥയ്ക്ക് കടയ്ക്കാവൂരിലും ചിറയിന്‍കീഴിലും സ്വീകരണം നല്‍കി. വെമ്പായത്തുനിന്നാണ് സമരപ്രചാരണ വാഹനജാഥ ആരംഭിച്ചത്. ചിറയിന്‍കീഴ് ബസ്സ്റ്റാന്‍ഡില്‍ നടന്ന സ്വീകരണയോഗം വി.ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജി.വ്യാസന്‍ അധ്യക്ഷനായി. ജാഥാ അംഗങ്ങളായ അഡ്വ. എന്‍.സായികുമാര്‍, ചീരാണിക്കര ബാബു, അഡ്വ. ജി.കെ.ജയിന്‍, പി.മണികണ്ഠന്‍, കെ.ശിശുപാലന്‍ എന്നിവര്‍ സംസാരിച്ചു.
കടയ്ക്കാവൂര്‍ ചെക്കാലവിളാകം ജങ്ഷനില്‍ നടന്ന സ്വീകരണയോഗത്തില്‍ സുര്‍ജിത് അധ്യക്ഷനായി. കെ.രാജന്‍ബാബു, സി.പയസ്, ജാഥാ അംഗങ്ങളായ ചെറ്റച്ചല്‍ സഹദേവന്‍, കാരേറ്റ് വിജയന്‍, മനോജ് ബി.ഇടമന, വട്ടപ്പാറ സതീശ്, അഞ്ചുതെങ്ങ് സുരേന്ദ്രന്‍, അഡ്വ. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ വി.കെ.മധു നന്ദി പറഞ്ഞു.

More Citizen News - Thiruvananthapuram