തച്ചപ്പള്ളി ഗവ. എല്‍.പി.എസ്സിന് സഹായവുമായി എം.എ.യൂസഫലി

Posted on: 14 Aug 2015പോത്തന്‍കോട്: പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞമല തച്ചപ്പള്ളി ഗവ. എല്‍.പി.എസ്സിന് എം.എ.യൂസഫലി മൂന്നുലക്ഷം രൂപയുടെ സാമ്പത്തികസഹായം നല്‍കി. ഒരുനൂറ്റാണ്ട് പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിലെ പരിമിതമായ പഠനസാഹചര്യങ്ങളെക്കുറിച്ച് പൂര്‍വവിദ്യാര്‍ഥിസംഘടനാ പ്രസിഡന്റ് എം.എ.ഉറൂബിന്റെ നേതൃത്വത്തില്‍ പ്രവാസി മലയാളി വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം ശിശുസൗഹൃദ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായാണ് മൂന്നുലക്ഷം രൂപ അനുവദിച്ചത്. ലുലു ഗ്രൂപ്പിന്റെ തിരുവനന്തപുരം മാനേജര്‍ ജോയി സദാനന്ദന്‍ തുക സ്‌കൂളിന് കൈമാറി. പഞ്ചായത്തംഗം വേണുഗോപാലന്‍ നായര്‍ അദ്ധ്യക്ഷനായി. എം.എ.ഉറൂബ്, യൂസഫ്, പി.ടി.എ. പ്രസിഡന്റ് ബി.ബിജു, പ്രഥമാധ്യാപിക സെയ്ദ, സുമാമണി, ഹരികുമാര്‍, സനല്‍കുമാര്‍, സജീന, ഷഹീദ, വഹ്ന, ജസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram