പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി ഉദ്ഘാടനം ചെയ്തു

Posted on: 14 Aug 2015പോത്തന്‍കോട്: പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആയുഷ് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും അതിലൂടെ എല്ലാ പഞ്ചായത്തുകളെയും ആയുഷ് കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സാഹചര്യം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലോട് രവി എം.എല്‍.എ. അധ്യക്ഷനായി. എം.ബാലമുരളി, പോത്തന്‍കോട് ബ്ലോക്ക് പ്രസിഡന്റ് വെട്ടുറോഡ് വിജയന്‍, ജില്ലാ പഞ്ചായത്തംഗം ജി.സതീശന്‍ നായര്‍, എം.മുനീര്‍, ഡോ. ശ്യാമപ്രസാദ്, ഡോ. എ.കെ.മിനി, ഡോ. രമകുമാരി, വി.ശ്രീകല, തോന്നയ്ക്കല്‍ റഷീദ്, കെ.വേണുഗോപാല്‍, നേതാജിപുരം അജിത്, പുരുഷോത്തമന്‍ നായര്‍, സുധീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram