എന്‍.ജി.ഒ. അസോസിയേഷന്‍ സമ്മേളനം

Posted on: 14 Aug 2015നെടുമങ്ങാട് : എന്‍.ജി.ഒ. അസോസിയേഷന്‍ നെടുമങ്ങാട് ബ്രാഞ്ച് സമ്മേളനം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശമ്പളകമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് പാലോട് രവി ഉദ്ഘാടന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് എസ്.ഷംനാദിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.കെ.റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ.എം.ജാഫര്‍ഖാന്‍ , ജോണ്‍ വില്‍സരാജ്, ടി.അര്‍ജുനന്‍, ജഗ്ഫര്‍ തേമ്പാമൂട്, ജോണ്‍ കെ.സ്റ്റീഫന്‍, എ.പി.സുനില്‍, ബി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എസ്.ഷംനാദ് (പ്രസി.), കെ.ഹരികുമാര്‍, എം.സജിത്കുമാര്‍ , എസ്.എം.ഹാഷിം , ബി.പ്രമോദ്കുമാര്‍ (വൈസ്. പ്രസി), ബി.സുനില്‍കുമാര്‍ (സെക്ര), കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്‍, മീന, സുധീര്‍ (ജോ.സെക്ര.), എസ്.കെ.ചരണ്‍സ് (ഖജാ. ) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram